യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയെ സ്ഥാപനവല്‍കരിച്ചു: കാരാട്ട്

മുള്ളേരിയ: കേരളത്തിലെ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് അഴിമതിയെ വ്യവസ്ഥാപിതമാക്കുകയും സ്ഥാപനവല്‍കരിക്കുകയുമായിരുന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. മുള്ളേരിയയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍, ബാര്‍ അഴിമതികളിലും ഉള്‍പ്പെട്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നേരത്തേ തന്നെ രാജിവയ്ക്കണമായിരുന്നു. ഇതിനായി പ്രക്ഷോഭം നടത്തിയിട്ടുണ്ടെങ്കിലും ഇവര്‍ അതിന് തയ്യാറായില്ല. തിരഞ്ഞെടുപ്പില്‍ ജനകീയകോടതി ഇവര്‍ക്കെതിരേ വിധി എഴുതുമെന്നും കാരാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it