യുഡിഎഫ് സംഘം പ്രതിരോധമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതം അനുഭവിക്കുന്ന തിരദേശവാസികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് സംഘം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം നല്‍കി. എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വച്ചാണു യുഡിഎഫ് സംഘം പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിരവധി മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം. ചുഴിക്കാറ്റിന് ശേഷം ദുരിതം അനുഭവിക്കുന്ന തീരദേശ മേഖലയുടെ പുനര്‍നിര്‍മാണത്തിനു കേന്ദ്രം സാമ്പത്തിക സഹായം നല്‍കുക എന്നീ ആവശ്യങ്ങളും യുഡിഎഫ് സംഘം പ്രതിരോധമന്ത്രിക്കു മുന്നില്‍വച്ചു.
Next Story

RELATED STORIES

Share it