palakkad local

യുഡിഎഫ് വഞ്ചനാദിനം ആചരിച്ചു

പട്ടാമ്പി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നിയോജകമണ്ഡലം തലങ്ങളില്‍ യുഡിഎഫ് വഞ്ചനാദിനം സംഘടിപ്പിച്ചു. പട്ടാമ്പിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്.പ്രസിഡന്റ് സി എ എം എ കരീം ഉദ്ഘാടനം ചെയ്തു.
വി എം മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ എസ് ബി എ തങ്ങള്‍, പി ടി മുഹമ്മദ് മാസ്റ്റര്‍, കമ്മുക്കുട്ടി എടത്തോള്‍, സജിത വിനോദ്, സി സംഗീത, അഡ്വ.മുഹമ്മദലി മറ്റാംതടം, കെ കെ എ അസീസ്, കെ മുരളി, നാരായണസ്വാമി, രാമദാസ് മാസ്റ്റര്‍ സംസാരിച്ചു.
ചെര്‍പ്പുളശ്ശേരി: എല്‍ഡിഎഫ് സര്‍ക്കാറിന്റെ കൊള്ളക്കും കൊലപാതകത്തിനും മാത്രം മുന്‍തൂക്കം നല്‍കുന്ന ഭരണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച വഞ്ചനാദിന സമരത്തിന്റെ ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം ചെര്‍പ്പുളശ്ശേരിയില്‍ ആരംഭിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയതു. മണ്ഡലം ചെയര്‍മാന്‍ ടി ഹരിശങ്കര്‍ അധ്യക്ഷതയും നിര്‍വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ വീരാന്‍ ഹാജി, നേതാക്കളായ ഒ വിജയകുമാര്‍, പി സ്വാമിനാഥന്‍, വി കെ പി വിജയനുണ്ണി, പി പി വിനോദ്കുമാര്‍, ശ്രീലജ വാഴക്കുന്നത്ത് സംസാരിച്ചു. പൊതുജനങ്ങള്‍ക്ക് മുമ്പില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഭരണത്തിനെതിരായുള്ള കുറ്റപത്രം ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കും.
ആനക്കര: എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് തൃത്താല മണ്ഡലം മണ്ഡലം കമ്മിറ്റി കുമാരനെല്ലൂരില്‍ കുറ്റപത്ര സമര്‍പ്പണം സംഘടിപ്പിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി ഇ എ സലാം, യു ഹൈദ്രോസ്, എസ് എം കെ തങ്ങള്‍, പി എ വാഹിദ്, പി ബാലകൃഷ്ണന്‍, കെ മുഹമ്മദ്, പി സി ഗംഗാധരന്‍, ബാബു നാസര്‍, വി അബ്ദുല്ല കുട്ടി, പി അബ്ദുല്ല, കെ സമദ് സംസാരിച്ചു.
ആലത്തൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെ ആലത്തൂര്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ച് വണ്ടാഴി ഒന്നാം വില്ലേജ് ഓഫീസിനു മുന്നില്‍ കുറ്റപത്ര സമര്‍പ്പണം നടത്തി. വി എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ കുറ്റപത്ര സമര്‍പ്പണം നടത്തി. ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it