kozhikode local

യുഡിഎഫ് രാപകല്‍ സമരം സമാപിച്ചു

വടകര: യുഡിഎഫ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര പുതിയ സ്റ്റാന്റ് പരിസരത്ത് 24 മണിക്കൂര്‍ നീണ്ടുനിന്ന രാപകല്‍ സമരം സമാപിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും, സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുമാണ് ഇത് സംഘടിപ്പിച്ചത്.
സമാപന സമ്മേളനം കെപിസിസി നിര്‍വാഹക സമിതിയംഗം അഡ്വ. ഐ മൂസ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സിപിഎം കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് മാനവികതയുടെ മുഖം നഷ്ടപ്പെട്ടതായി അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടി അയ്യൂബ്, സികെ മൊയ്തു, ശശിധരന്‍ കരിമ്പനപ്പാലം, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, എന്‍ രാജരാജന്‍, എന്‍പി അബ്ദുള്ള ഹാജി, പുറന്തോടത്ത് സുകുമാരന്‍, എംസി വടകര, സികെ വിശ്വനാഥന്‍, പുത്തൂര്‍ അസീസ്, ടി കേളു, പി അശോകന്‍, അഡ്വ.യുപി ബാലകൃഷ്ണന്‍, കെപി വൃന്ദ, ഷുഹൈബ് കുന്നത്ത്, സജീവന്‍ കാടോട്ടി സംസാരിച്ചു.
പേരാമ്പ്ര: കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും കേരളം ഭരിക്കുന്ന പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍. യുഡിഎഫ് നിയോജകമണ്ഡലംകമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു.
എന്‍ പി വിജയന്‍, കെ ബാലനാരായണന്‍, രാജന്‍ മരുതേരി, ഇ അശോകന്‍, സത്യന്‍ കടിയങ്ങാട്, ഇ വി രാമചന്ദ്രന്‍, കെ പി വേണുഗോപാല്‍, പി കെ രാഗേഷ്, രാജന്‍ വര്‍ക്കി,  ടി കെ ഇബ്രാഹിം, മനോജ് എടാണി, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, പി സി ഉബൈദ്, കെ സി രവീന്ദ്രന്‍, പി സി കുഞ്ഞമ്മദ്, ഇ പി മുഹമ്മദ്, ഷാജു പൊന്‍പറ, പി സി സജീവന്‍, ബാബു തത്തക്കാടന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it