Flash News

യുഡിഎഫ് യോഗം അല്‍പസമയത്തിനകം

യുഡിഎഫ് യോഗം അല്‍പസമയത്തിനകം
X




തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമാവുകയാണ്. കേരള കേണ്‍ഗ്രസ്  യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിന് പിന്നാലെയാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. അതേ സമയം യുഡിഎഫിന്റെ നേതൃ യോഗം അല്‍പയമത്തിനകം തിരുവനന്തപുരത്ത് ചേരും. മാണിയെ മുന്നണിയില്‍ എടുക്കുന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. പതിനൊന്നു മണിയോടെ പ്രതിപക്ഷ നേതാവിന്റെ ഓദ്യോഗിക വസതിയിലാണ് യോഗം നടന്നക്കുന്നത്. അതേ സമയം കേരള കോണ്‍ഗ്രസിന്റെ പാര്‍ലമന്ററി കമ്മിറ്റി യോഗവും പുരോഗമിക്കുക്കയാണ്.
കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുള്ള തീരുമാനത്തെ വിഎം സുധീരനും യുവ എംഎല്‍എമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടാണോ യുഡിഎഫിനെ വളര്‍ത്തേണ്ടതെന്ന് എന്നാണ് സുധീരന്‍ ചോദിച്ചത്. ഇപ്പോഴത്തെ തീരുമാനം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണ് തീരുമാനം. അവരുടെ വികാരം വൃണപ്പെടുത്തുന്ന തീരുമാനം നിര്‍ഭാഗ്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു.കെ മുരളീധരനും, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും യോഗത്തില്‍ പങ്കെടുക്കില്ല.തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചാണ് യുവ എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെഎസ് ശബരീനാഥന്‍, അനില്‍ അക്കര, വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് കത്തയച്ചത്.രാഹുല്‍ ഗാന്ധിയുമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും മുസ്‌ലിം ലീഗ് നേതാവ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഒഴിവ് വരുന്ന സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചത്.
പ്രത്യേകസാഹചര്യം കണക്കിലെടുത്ത് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുകയായിരുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ യുഡിഎഫിലേക്ക് മടങ്ങിവന്ന മാണി വിഭാഗത്തിന് സീറ്റ് നല്‍കാന്‍ പാര്‍ട്ടിയധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്‍കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും എംഎം ഹസനും വ്യക്തമാക്കി.
Next Story

RELATED STORIES

Share it