യുഡിഎഫ് മന്ത്രിമാരുടെ ഹെലികോപ്റ്റര്‍ യാത്ര: ചെലവായത്് 1.7 കോടി രൂപ

കൊച്ചി: 2011-2016 കാലഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും ഹെലികോപ്റ്റര്‍ യാത്ര നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത്. വിവിധ തവണ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും യാത്ര ചെയ്തതിന് ചെലവായത് 1,70,96, 364 രൂപ.
ഇതില്‍ ഉമ്മന്‍ചാണ്ടി മാത്രം യാത്ര നടത്തിയതിന് ചെലവായത് 1,21,53,395 രൂപയെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് പൊതുഭരണ (അക്കൗണ്ടസ്) വകുപ്പില്‍ നിന്നു ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടിയെ കൂടാതെ അന്നത്തെ കൃഷി, വിദ്യാഭ്യാസ മന്ത്രിമാരും യാത്ര നടത്തിയിട്ടുണ്ടെന്നു വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ലിമിറ്റഡ് (സിയാല്‍) ആണ് യാത്ര ഏര്‍പ്പാടാക്കി നല്‍കിയ ഏജന്‍സിയെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
അടുത്തിടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it