Flash News

യുഡിഎഫ് സംസ്ഥാനത്ത് കാട്ടുകൊള്ള നടത്തിയെന്ന് മന്ത്രി ബാലന്‍

യുഡിഎഫ് സംസ്ഥാനത്ത് കാട്ടുകൊള്ള നടത്തിയെന്ന് മന്ത്രി ബാലന്‍
X
ak-balan,-tharoor

കരുണ എസ്‌റ്റേറ്റ് അടക്കമുള്ള ഭൂമി വിവാദങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനാണ് മന്ത്രി ബാലന്‍.
[related] യുഡിഎഫ് ഭരണകാലത്ത് അഞ്ചു ലക്ഷം ഏക്കര്‍ ഭൂമിയില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ബാലന്‍ പറഞ്ഞു.
ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യം മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഭരണസമയത്ത് സംസ്ഥാനത്ത് നടന്നത് കാട്ടുകൊള്ളയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട 46 കേസുകള്‍ എടുത്തിരുന്നുവെന്നും എന്നാല്‍ ഒന്നില്‍ പോലും നടപടി ഉണ്ടായില്ലെന്നും ബാലന്‍ പറഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഉപസമിതി യോഗം ചേരും. തുടര്‍ന്ന് നടപടികള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it