Flash News

യുഡിഎഫ്-ബിജെപി കൂട്ടുകെട്ടിനെതിരേ ജാഗ്രതവേണം : വിഎസ്



തിരുവനന്തപുരം: 57ലെ ഇഎംഎസ് ഗവണ്‍മെന്റിന്റെ പിന്തുടര്‍ച്ച എന്ന നിലയില്‍ മാറിയ കാലത്ത് കേരളത്തെ മുന്നോട്ടു നയിക്കാനുള്ള പദ്ധതികളും പരിപാടികളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അതിനിടയില്‍ വീണുകിട്ടുന്ന ഏതവസരവും മുതലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ പടയൊരുക്കം നടത്താനാണ് യുഡിഎഫ് കോപ്പുകൂട്ടുന്നതെന്നും വിഎസ്. യുഡിഎഫിന്റെ ഇത്തരം കുല്‍സിത നീക്കങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയും നല്‍കാന്‍ ബിജെപിയും ചേരുന്നുണ്ട് എന്നത് ജാഗ്രതയോടെ കാണണം. 57ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്ലാ ജാതിമത പിന്തിരിപ്പന്‍ ശക്തികളും പണാധിപത്യക്കാരും ഒരുമിച്ച് സംഘടിച്ചത് ഓര്‍മിപ്പിക്കുന്ന മട്ടിലാണ് ഇപ്പോള്‍ ബിജെപി, യുഡിഎഫിന്റെ കൂടെ ചേര്‍ന്ന് സര്‍ക്കാരിനെതിരേ തിരിഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിഎസ് ആരോപിച്ചു. തിരുവനന്തപുരത്ത് മെയ്ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരേ പ്രതിരോധം തീര്‍ക്കാനും സര്‍ക്കാരിനെ കൂടുതല്‍ കൂടുതല്‍ ജനോപകാരപ്രദമായ നടപടികളിലൂടെ മുന്നോട്ടു കൊണ്ടുപോവാനുമുള്ള ഉരുക്കുകോട്ടകള്‍ തീര്‍ക്കാന്‍ തൊഴിലാളികള്‍ക്ക് ബാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it