യുഡിഎഫ് ബിജെപിയുമായി രഹസ്യ ധാരണ: മാത്യു ടി തോമസ്

കോന്നി: സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറാന്‍ യുഡിഎഫ് ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നു ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ. പാര്‍ട്ടി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജെ മരുതൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് അലക്‌സ് കണ്ണമല, ജേക്കബ് കോശി, വി എം ഏബ്രഹാം, സുമേഷ് പത്തനംതിട്ട, സോമന്‍ പാമ്പായിക്കോട്, പാപ്പച്ചന്‍ കൊന്നപ്പാറ, അനില്‍ കൈപ്പട്ടൂര്‍, അമ്പിളി കപ്പാട്ട്, അഭിലാഷ് പാലയ്ക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it