Flash News

യുഡിഎഫ് പടയൊരുക്കത്തിന് നാളെ ഉപ്പളയില്‍ തുടക്കം



കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം പരിപാടി നാളെ വൈകീട്ട് നാലിന് ഉപ്പളയില്‍ നിന്നു പ്രയാണം ആരംഭിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. ആദ്യദിവസം വൈകീട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കും. രണ്ടിന് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയശേഷം മൂന്നിന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. നവംബര്‍ എട്ടിന് കോഴിക്കോട്ട് മേഖലാ റാലി നടക്കും. എറണാകുളത്ത് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഗുലാംനബി ആസാദ്, പഞ്ചാബ്, കര്‍ണാടക മുഖ്യമന്ത്രിമാര്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it