thrissur local

യുഡിഎഫ് ധാരണ; ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കോ സ്ഥാനം രാജിവച്ചു. പഞ്ചായത്തിന്റെ അടുത്ത രണ്ടുവര്‍ഷത്തെ പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗ് അംഗത്തിനായിരിക്കും. കഴിഞ്ഞദിവസമാണ് കെ ജെ ചാക്കോ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ നിലവിലെ വൈസ് പ്രസിഡന്റ് കെ ആഷിതയ്ക്കാണ് ചുമതല. പഞ്ചായത്തില്‍ ആകെയുള്ള 13 സീറ്റില്‍ ഒമ്പതുപേരാണ് യുഡിഎഫിനുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് അഞ്ച് അംഗങ്ങളും ലീഗിന് നാല് അംഗങ്ങളുമാണ് ഉള്ളത്. യുഡിഎഫ് ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടുവര്‍ഷം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ടുവര്‍ഷം ലീഗിനും അവസാന ഒരുവര്‍ഷം വീണ്ടും കോണ്‍ഗ്രസിന് എന്നാണ്. ലീഗിലെ ഏറ്റവും മുതിര്‍ന്ന അംഗവും വൈസ് പ്രസിഡന്റുമായിരുന്ന കെ ആഷിത പ്രസിഡന്റായേക്കുമെന്നാണ് കരുതുന്നത്.
Next Story

RELATED STORIES

Share it