യുഡിഎഫ്: ചെന്നിത്തലയെ ചെയര്‍മാനാക്കിയത് അറിയിച്ചില്ല: കെ എം മാണി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനാക്കിയത് ഘടകകക്ഷികളെ അറിയിക്കാതെയാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി.
ചെയര്‍മാനെ തീരുമാനിക്കാനുള്ള അവകാശം മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കാണ്. അതേസമയം, ചെയര്‍മാനെ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഘടകകക്ഷികളെ അറിയിക്കുന്നതാണ് സാമാന്യമര്യാദ. പ്രഖ്യാപനത്തിനു ശേഷമാണ് ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനാക്കിയ കാര്യം അറിയുന്നതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാണി വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് ഭരണനേതൃത്വവും സംഘടനാ നേതൃത്വവും ഭിന്നസ്വരത്തില്‍ സംസാരിച്ചത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇതു തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ തളര്‍ച്ചയ്ക്ക് കാരണമായെന്നും മാണി പറഞ്ഞു.
എന്നാല്‍, യുഡിഎഫിന്റെ ആരംഭകാലം മുതല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാണ് യുഡിഎഫ് ചെയര്‍മാനെന്ന് ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം വഹിക്കാന്‍ തയ്യാറാവാതിരുന്നത്. പാര്‍ട്ടിയിലും യുഡിഎഫിലും ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും അതിന് കാലാവധിയൊന്നുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it