യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ്‌വിഭജനം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇന്ന് യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
സീറ്റ്‌വിഭജനത്തിന്റെ കാര്യത്തില്‍ കക്ഷികളുമായി ധാരണയിലെത്തിയെങ്കിലും വാഗ്ദാനം ചെയ്ത സീറ്റുകള്‍ കോണ്‍ഗ്രസ് നല്‍കാതിരുന്നതില്‍ പാര്‍ട്ടികള്‍ക്ക് അതൃപ്തിയുണ്ട്. മുസ്‌ലിംലീഗും, കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍എസ്പിയും കേരളാ കോണ്‍ഗ്രസ് ജേക്കബും ജെഡിയുവുമാണ് സീറ്റിന്റെ പേരില്‍ ഇടഞ്ഞുനിന്നിരുന്നത്. സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് കക്ഷികളുമായി ധാരണയിലെത്തിയ ശേഷമാണ് ഇന്ന് യോഗം ചേരുന്നത്. എങ്കിലും ഇന്നുചേരുന്ന യോഗത്തില്‍ പല കക്ഷികളും തങ്ങളുടെ അതൃപ്തി തുറന്നുകാട്ടും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാവും. സര്‍ക്കാരിനെതിരേ സമീപകാലത്ത്ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചതായി കക്ഷികള്‍ യോഗത്തില്‍ വിമര്‍ശനമുന്നയിക്കും.
Next Story

RELATED STORIES

Share it