യുഡിഎഫ് എംപിമാരുടെ ധര്‍ണ ഇന്ന്

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഇന്ന് റെയില്‍ ഭവന് മുന്നില്‍ ധര്‍ണ നടത്തും. എല്‍ഡിഎഫ് എംപിമാര്‍ ഈ മാസം 22ന് റെയില്‍ ഭവന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി നടപ്പാക്കുന്നില്ലെന്ന് നേരത്തേ എംബി രാജേഷ് എംപിക്ക് നല്‍കിയ വിശദീകരണത്തില്‍ റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു. റെയില്‍വേക്ക് ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ നിലവില്‍ സംവിധാനമുണ്ടെന്നും ഉടന്‍ മറ്റൊരു ഫാക്ടറി  ആവശ്യമില്ലെന്നുമായിരുന്നു റെയില്‍വേ മന്ത്രി പറഞ്ഞത്.
എന്നാല്‍, പദ്ധതിയില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് പിയൂഷ് ഗോയല്‍ പിന്നീട് തിരുത്തിപ്പറഞ്ഞു. എങ്കിലും വിഷയത്തില്‍ വ്യക്തതയില്ലാത്ത മറുപടികളാണ് റെയില്‍വേയിലെ ഉന്നതോദ്യോഗസ്ഥര്‍ നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ധര്‍ണ.
Next Story

RELATED STORIES

Share it