kozhikode local

യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

മുക്കം: കാരശേരി ഗ്രാമപ്പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ രണ്ട് ഓവര്‍സിയര്‍മാരേയും ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററേയും പിരിച്ചുവിടാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മെംമ്പര്‍മാര്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
തൊഴിലുറപ്പ് പദ്ധതി ജീവനക്കാരെ ഈ വര്‍ഷം പിരിച്ചുവിടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ്, സ്വന്തക്കാരെ തിരികെ കയറ്റാന്‍ ഇടതു മുന്നണി ഉദ്യോഗസ്ഥരെ പിരിച്ച് വിടുന്നതെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷം നല്ല നിലയില്‍ മുന്നോട്ടു പോയ ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനാണ് ഇടത് ഭരണസമിതിയുടെ ശ്രമമെന്നും യുഡിഫ് നേതാക്കള്‍ പറഞ്ഞു. എം ടി അഷ്‌റഫ്, വി എന്‍ ജംനാസ്, പി പി ഷിഹാബ്, സുഹറ കരുവോട്ട്, എന്‍ കെ അന്‍വര്‍ എന്നിവരാണ് യോഗത്തില്‍ നിന്ന് ഇറങ്ങി പോയത്. അതേ സമയം സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ജീവനക്കാരെ മാറ്റാന്‍ ഭരണ സമിതി തീരുമാനിച്ചിരുന്നതായും ജീവനക്കാരുടെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, വൈസ് പ്രസിഡന്റ് വി പി ജമീല, അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, ജി അബ്ദുല്‍ അക്ബര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it