യുഡിഎഫില്‍ അകല്‍ച്ച വര്‍ധിക്കുന്നു: പിണറായി

വൈക്കം: യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുകയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വൈക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിനെ വിശ്വസിക്കാനാവില്ലെന്ന നിലയിലുള്ള കെ എം മാണിയുടെ പ്രഖ്യാപനം ഇതിന് ഉദാഹരണമാണ്. ചതിയന്‍മാരുടെ മുന്നണിയെന്നാണ് കെ എം മാണി വിശേഷിപ്പിക്കുന്നത്. കോഴിക്കോട്ടെ മുസ്‌ലിംലീഗ് ഓഫിസിലെത്തി ആര്‍എസ്എസ്-ബിജെപി നേതൃത്വം ചര്‍ച്ച നടത്തിയതിനെക്കുറിച്ച് ലീഗ് സംസ്ഥാന നേതൃത്വം നിലപാടു വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ എല്ലാ രംഗവും തളര്‍ന്നു. പിണറായി വിജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it