യുഡിഎഫിന് വേശ്യാലയ സംസ്‌കാരമെന്ന് പിണറായി

അരുവിക്കര:യു.ഡി.എഫ് മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണ് ഉള്ളതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്യനാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി യു.ഡി.എഫിനെതിരേ ആഞ്ഞടിച്ചത്.
മന്ത്രിസഭ തന്നെ സെക്‌സ് റാക്കറ്റായി വിശേഷിപ്പിക്കപ്പെടുന്നു.കേരളം അധോലോക സംഘത്തിന്റെ പിടിയിലാണ്. അഴിമതികള്‍ മഴവെള്ളപാച്ചില്‍ പോലെയാണ് വരുന്നത്. ധനമന്ത്രി കോഴ വാങ്ങുന്നു. മുഖ്യമന്ത്രി കോഴ കൊടുക്കുന്നു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിനോട് മന്ത്രിമാര്‍ പ്രതികരിക്കാത്തതെന്തന്ന് പിണറായി ചോദിച്ചു.
Next Story

RELATED STORIES

Share it