യുഡിഎഫിന്റേത് സുതാര്യമായ നടപടികള്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാറ്റൂര്‍ ഫഌറ്റ് കേസില്‍ ലോകായുക്താ വിധിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ താ ല്‍പര്യങ്ങള്‍ സംരക്ഷിച്ചില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
അധികമായി കണ്ടെത്തിയ 16.635 സെ ന്റില്‍ 12.279 സെന്റ് സ്ഥലവും യുഡിഎഫിന്റെ കാലത്തുതന്നെ ലോകായുക്തയുടെ നിര്‍ദേശ പ്രകാരം തിരിച്ചുപിടിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു സുതാര്യമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണിത്. 21.03.2015 ലെ ലോകായുക്ത ഉത്തരവു പ്രകാരം 12.279 സ്ഥലം യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിര്‍ത്തി ഭിത്തികെട്ടി സംരക്ഷിക്കുകയും ചെയ്തു. കമ്പനിയുടെ പ്രമാണത്തില്‍ അധികവസ്തുവായി പറഞ്ഞിരിക്കുന്ന 16.635 സെന്റ് സ്ഥലത്തില്‍ നിന്നാണിതു പിടിച്ചെടുത്തത്. ബാക്കിയുള്ള 4.36 സെന്റ് സ്ഥലം സര്‍വേ നടത്തി കണ്ടെത്തി തിരിച്ചെടുക്കാനാണു ലോകായുക്തയുടെ ഇന്നത്തെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പാറ്റൂര്‍ ഫഌറ്റ് സംബന്ധിച്ച് രണ്ടു കേസുകളാണ് ഉണ്ടായിരുന്നത്. വാട്ടര്‍ അതോറിറ്റിയുടെ മെയിന്‍ സ്വീവേജ് പൈപ്പ്‌ലൈന്‍ മാറ്റിയിട്ടതു സംബന്ധിച്ചും അധികഭൂമി സംബന്ധിച്ചും. പൈപ്പ്‌ലൈന്‍ മാറ്റിയിടാന്‍ സര്‍ക്കാര്‍ ഉത്തരവു കൊടുത്തതില്‍ യാതൊരു ക്രമക്കേടും അധികാര ദുര്‍വിനിയോഗവും ഇല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. അധികഭൂമി സംബന്ധിച്ച കേസ് തുടരാമെന്നും വ്യക്തമാക്കി. കേസില്‍ തന്നെയും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും പ്രതിയാക്കാന്‍ കൊടുത്ത അപേക്ഷ ലോകായുക്ത നിരസിച്ചു. ഈ കേസിലാണ് ഇപ്പോള്‍ വിധി ഉണ്ടായത്.
പാറ്റൂര്‍ ഫഌറ്റ് വിവാദവുമായി ബന്ധപ്പെട്ട അധിക ഭൂമി തിരിച്ചെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു സ്വീകരിച്ച സുതാര്യമായ നടപടികളെല്ലാം ഫയലില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it