Flash News

യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രയ്‌ക്കെതിരേ പോലിസ് കേസ്



ആലുവ: മെട്രോയില്‍ യുഡിഎഫ് നടത്തിയ ജനകീയ യാത്രയ്‌ക്കെതിരേ പോലിസ് കേസെടുത്തു. കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ നിന്നു യുഡിഎഫ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ ജനകീയ യാത്ര നടത്തിയത്. യുഡിഎഫ് നടത്തിയ പ്രതിഷേധം യാത്രക്കാര്‍ക്കും മെട്രോ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി ആക്ഷേപമുയര്‍ന്നിരുന്നു. കൊച്ചി മെട്രോ അസി: ലൈന്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് ആലുവ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം, മെട്രോയില്‍ പോലിസുകാര്‍ സൗജന്യയാത്ര നടത്തിയെന്ന കെഎംആര്‍എല്ലിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് കാണിച്ച് കേരള പോലിസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിഷയം ഗൗരവമായി പരിഗണിച്ച് എത്രയും വേഗം കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it