Flash News

യുഡിഎഫിന്റെ അവസാന നാളുകളിലെ തീരുമാനങ്ങള്‍ തിരിച്ചടിയായി: രമേശ് ചെന്നിത്തല

യുഡിഎഫിന്റെ അവസാന നാളുകളിലെ തീരുമാനങ്ങള്‍ തിരിച്ചടിയായി: രമേശ് ചെന്നിത്തല
X
Ramesh-Chennithala-കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അവസാന നാളുകളില്‍ എടുത്ത തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വിവാദങ്ങളും മെത്രാന്‍ കായല്‍ പദ്ധതിയിലെ തീരുമാനങ്ങളും തിരിച്ചടിയായെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെപിസിസി പ്രസിഡണ്ടിനെ മാറ്റാനുള്ള തീരുമാനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്ന എല്‍ഡിഎഫ് ആദ്യം ശരിയാക്കിയത് വിഎസ് അച്ചുതാനന്ദനെയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം അക്കാര്യം സ്വന്തം മന്ത്രിയോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന് കരുതി രാഷ്ട്രീയപാര്‍ട്ടികളെ പൂര്‍ണ്ണമായും എഴുതി തള്ളുന്ന സിപിഎമ്മിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it