യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് സഖ്യത്തിലും ചേരും: രാജന്‍ ബാബു

കൊച്ചി: യുഡിഎഫിനെ തറപറ്റിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് ജെഎസ്എസ് നേതാവ് രാജന്‍ ബാബു. ഉമ്മന്‍ചാണ്ടിയും എ കെ ആന്റണിയും പിന്തുണച്ചിട്ടും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തങ്ങളെ അകറ്റി നിര്‍ത്തുകയാണ്. 20 വര്‍ഷമായി യുഡിഎഫില്‍ ഘടകകക്ഷിയായും സഖ്യകക്ഷിയായും ഉറച്ചു നിന്ന തങ്ങളോട് കടുത്ത നീതികേടാണ് നേതൃത്വം കാട്ടിയത്. ജെഎസ്എസിലെ പിളര്‍പ്പ് തന്നെ യുഡിഎഫിന്റെ പേരിലാണ്. യുഡിഎഫ് അനുകൂലവും പ്രതികൂലവുമായ നിലപാടുകളെ തുടര്‍ന്നാണ് ജെഎസ്എസില്‍ രാജന്‍ ബാബുവെന്നും ഗൗരിയമ്മയെന്നും രണ്ടു വിഭാഗം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it