World

യുട്ടു ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനത്തിന് ദ. കൊറിയന്‍ സൈനിക വിമാനം

സോള്‍: സായ്പാന്‍ ദ്വീപില്‍ യുട്ടു ചുഴലിക്കാറ്റ് വീശിയടിക്കുന്നു. ദ്വീപില്‍ വിനോദസഞ്ചാരികളായി എത്തിയ ദക്ഷിണകൊറിയന്‍ പൗരന്മാരെ രക്ഷിക്കുന്നതിനായി കൊറിയന്‍ സര്‍ക്കാര്‍ സൈനിക വിമാനം സായ്പാനിലേക്ക് അയച്ചു. 1800ലധികം ദക്ഷിണകൊറിയന്‍ പൗരന്മാര്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ ദ്വീപില്‍ കുടുങ്ങി കിടക്കുന്നതായാണു വിവരം. ചുഴലിക്കാറ്റില്‍ സായ്പാന്‍ വിമാനത്താവളം അടച്ചിരിക്കുകയാണ്. സൈനിക വിമാനത്തില്‍ കുട്ടികളെയും സ്ത്രീകളെയുമാണ് ആദ്യം രക്ഷപ്പെടുത്തുകയെന്ന് ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. കൊറിയന്‍ പൗരന്മാരുമായി ആദ്യവിമാനം പുറപ്പെട്ടതായും റിപോര്‍ട്ട് ഉണ്ട്. ദക്ഷിണകൊറിയയെ കൂടാതെ ചൈനയില്‍ നിന്നുള്ള 1500 വിനോദസഞ്ചാരികളും സായ്പാനില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it