thiruvananthapuram local

യുജിസിയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്

തിരുവനന്തപുരം: പതിറ്റാണ്ടുകളായി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നയിക്കുന്ന യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനെ പിരിച്ചുവിടാനും പകരം ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രൂപീകരിക്കാനുമുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എകെജിസിടി സംസ്ഥാനപ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം നിശ്ചയിക്കുകയും അതിലേക്ക് സ്ഥാപനങ്ങളെ ഉയര്‍ത്തുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും തിരിച്ചടക്കേണ്ടാത്ത ധനസഹായവും നല്‍കുകയുമാണ് യുജിസി ചെയ്തു വന്നത്. ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യവും സാധ്യതയും പരിഗണിച്ച് ലളിതവ്യവസ്ഥയിലാണ് സഹായം നല്‍കിപ്പോന്നത്. അതേസമയം, സര്‍വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. യുജിസി ഇല്ലാതാവുന്നതോടെ സര്‍ക്കാര്‍ സര്‍വകലാശാലകളും കോളജുകളും വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ഇതോടെ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളും ജനവിഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ രംഗത്ത് നിന്ന് പുറത്തുപോവുമെന്നും രാജ്യപുരോഗതിയെ പുറകോട്ടടിപ്പിക്കുന്ന പരിഷ്‌കാരത്തെ എതിര്‍ത്തു തോ ല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട് അഞ്ചിന് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ  ഇടതുപക്ഷ അധ്യാപക സംഘടനകളും ജീവനക്കാരും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.എന്‍ മനോജും ജനറല്‍ സെക്രട്ടറി ഡോ. കെകെ ദാമോദരനും പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it