യുജിസിയുടെ അനുമതി വൈകുന്നു വിദൂര പഠനവിഭാഗം ബിരുദ പ്രവേശനം അനിശ്ചിതത്വത്തില്‍

തേഞ്ഞിപ്പലം: വിദൂര പഠനവിഭാഗത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം വൈകുന്നു. എല്ലാ വിദൂര പഠനസ്ഥാപനങ്ങളിലും ബിരുദ, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നത് യുജിസി തടഞ്ഞിരുന്നു. ഇതനുസരിച്ച് കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ വിദൂര വിദ്യാഭ്യാസ വിഭാഗം കോഴ്‌സുകള്‍ തുടരുന്നതിനായി ഡല്‍ഹിയില്‍ യുജിസി അധികൃതരുമായി നടത്തിയ അഭിമുഖം വിജയകരമായിരുന്നു. മാത്രമല്ല, അഡ്മിഷനും പരീക്ഷാസംവിധാനവും മികച്ച രീതിയില്‍ നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലാ സംവിധാനത്തെ യുജിസി അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, യുജിസി ഉത്തരവ് വൈകുന്നതിനാല്‍ വാഴ്‌സിറ്റിക്ക് വിജ്ഞാപനം ഇറക്കാനാവുന്നില്ല. ഇനിയും രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് അനൗദ്യോഗിക വിവരം.
അതേസമയം ഡിഗ്രി, പിജി കോഴ്‌സുകള്‍ക്ക് സീറ്റ് കിട്ടാതെ ഒരുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുറത്താണുള്ളത്. സര്‍ക്കാര്‍ കോളജുകളിലും പഠനവകുപ്പിലും മറ്റും ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. അപേക്ഷ ക്ഷണിക്കുന്നത് ഇനിയും വൈകുന്നപക്ഷം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it