World

യുഎസ്: ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷ സൈനിക അക്കാദമി തള്ളി

യുഎസ്: ഹിജാബ് ധരിക്കാനുള്ള  വിദ്യാര്‍ഥികളുടെ അപേക്ഷ  സൈനിക അക്കാദമി തള്ളി
X
Group of young Muslim women talking in Omayad mosque courtyard , Damascus , Syria

ലണ്ടന്‍: സൗത്ത് കാരലൈനയിലെ യുഎസ് മിലിറ്ററി കോളജ് ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ അപേക്ഷ നിരസിച്ചു. ഉയര്‍ന്ന നിലവാരമുള്ള സ്ഥാപനമായതിനാല്‍ പൊതുവായ വസ്ത്രരീതിയില്‍നിന്നു മാറി ചിലര്‍ക്ക് പ്രത്യേക വസ്ത്ര രീതി അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് സ്ഥാപന മേധാവി ലെഫ്റ്റനന്റ് കേണല്‍ ജോണ്‍ റോസ പ്രതികരിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് സാധ്യമായതെല്ലാം അനുവദിക്കുന്നുണ്ടെന്നും ചര്‍ച്ചിനു പുറമെ മുസ്‌ലിം പള്ളി, സിനഗോക് എന്നിവ കാംപസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മുസ്‌ലിം പെണ്‍കുട്ടികളാണ് മിലിറ്ററി അക്കാദമിയിലുള്ളത്. നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ ഇവിടെ നിന്നു പഠിച്ചിറങ്ങിയിട്ടുണ്ട്. ഹിജാബ് ധരിക്കാനുള്ള അനുവാദം ചോദിച്ച് ആദ്യമായാണ് അപേക്ഷ ലഭിച്ചതെന്നും ലെഫ്റ്റനന്റ് കേണല്‍ റോസ പറഞ്ഞു.
എന്നാല്‍, ഹിജാബ് ധരിക്കാനുള്ള അനുമതി ലഭിക്കില്ലെങ്കില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ പഠനം അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് റിലേഷന്‍സ് ഭാരവാഹി അറിയിച്ചു.
Next Story

RELATED STORIES

Share it