യുഎസ് സുപ്രിംകോടതി ജഡ്ജി: ചുരുക്കപ്പട്ടികയില്‍ ശ്രീനിവാസനും

വാഷിങ്ടണ്‍: യുഎസ് സുപ്രിംകോടതി ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ നിയമിതനാവാനുള്ള സാധ്യതയേറി. ഒഴിവുള്ള ഒരു സീറ്റിലേക്കു തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ശ്രീനിവാസനുമുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. നിയമനം ലഭിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍വംശജനാവും ഇദ്ദേഹം.
ശ്രീനിവാസനെ കൂടാതെ ഫെഡറല്‍ കോടതി ജഡ്ജിമാരായ മെറിക് ബി ഗര്‍ലാന്‍ഡ്, കേതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ തുടങ്ങിയവരാണ് പ്രസിഡന്റ് ബറാക് ഒബാമ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം തയ്യാറാക്കിയ പട്ടികയിലുള്ളത്. ശ്രീനിവാസന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണ കൂടിയുള്ളതിനാല്‍ ജഡ്ജിയാവാനുള്ള സാധ്യതയേറെയാണ്. മൂവരുടെയും പശ്ചാത്തലം എഫ്ബിഐ പരിശോധിച്ചു വരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
വൈറ്റ്ഹൗസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സുപ്രിംകോടതിയിലെ ആദ്യ ഇറ്റാലിയന്‍ വംശജനായ ജഡ്ജി ആന്റണിന്‍ സ്‌കാലിയ കഴിഞ്ഞ മാസം ആദ്യത്തില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പരമോന്നത നീതിപീഠത്തില്‍ ഒഴിവുവന്നത്. പത്മനാഭന്‍ ശ്രീകാന്ത് ശ്രീനിവാസന്‍ എന്ന ശ്രീ ശ്രീനിവാസന്‍ കൊളംബിയ സര്‍ക്യൂട്ട് കോടതിയില്‍ ജഡ്ജിയാണിപ്പോള്‍. ഒബാമയ്ക്കും റിപബ്ലിക്കന്‍ നേതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനായതാണ് ശ്രീനിവാസന് സാധ്യത കല്‍പ്പിക്കുന്നത്.
Next Story

RELATED STORIES

Share it