യുഎസ് വിവരങ്ങള്‍ ചോര്‍ത്തിയകൊസോവന്‍ ഹാക്കര്‍ അറസ്റ്റില്‍

ക്വാലാലംപൂര്‍: കംപ്യൂട്ടര്‍ ഡാറ്റാബേസ് ഹാക്ക് ചെയ്തു യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ ഐഎസിനു വേണ്ടി ചോര്‍ത്തിയ കൊസോവന്‍ യുവാവ് ക്വാലാ
ലംപൂരില്‍ അറസ്റ്റില്‍. കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിനായി കഴിഞ്ഞ ആഗസ്തില്‍ ക്വാലാലംപൂരിലെത്തിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ 20കാരനാണ് അറസ്റ്റിലായതെന്നു മലേസ്യന്‍ പോലിസ് അറിയിച്ചു. കൊസോവ ഹാക്കേഴ്‌സ് സെക്യൂരിറ്റി (കെഎച്ച്എസ്) എന്ന പേരില്‍ അറിയപ്പെടുന്ന സംഘത്തിന്റെ തലവനായ അര്‍ദിത്ത് ഫെരിസിയാണ് അറസ്റ്റിലായതെന്നു യുഎസ് വ്യക്തമാക്കി. ഇയാളെ യുഎസിനു കൈമാറുമെന്നു മലേസ്യന്‍ അധികൃതര്‍ അറിയിച്ചു. ടിഎച്ച്3ഡിര്‍3ക്റ്റര്‍വൈ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫെരിസി 1351 യുഎസ് സൈനിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ യുഎസ് കമ്പനി സിസ്റ്റം ഹാക്ക് ചെയ്തു ചോര്‍ത്തി ഐഎസ് സംഘത്തിനു കൈമാറിയെന്നു യുഎസ് നീതിന്യായ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കംപ്യൂട്ടര്‍ ഹാക്കിങ്, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരേ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.  ഐഎസ് നേതൃനിരയിലുള്ള അബൂ ഹസന്‍ അല്‍ ബ്രിട്ടൈനി എന്നറിയപ്പെടുന്ന ജുനൈദ് ഹസനു ചോര്‍ത്തിയ വിവരങ്ങള്‍ കൈമാറുകയും ഇയാള്‍ അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഫെരിസിക്ക് ഐഎസിലെ മുതിര്‍ന്ന നേതാക്കളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി മലേസ്യന്‍ പോലിസ് അവകാശപ്പെട്ടു. ഐഎസുമായി ബന്ധമാരോപിച്ച് ഈ വര്‍ഷം 100ലധികം പേരെ മലേസ്യ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it