യുഎസ് വിദേശകാര്യ സെക്രട്ടറിയെ പുറത്താക്കി
BY kasim kzm14 March 2018 3:06 AM GMT
kasim kzm14 March 2018 3:06 AM GMT
വാഷിങ്ടണ്‍: യുഎസ് കാബിനറ്റില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ അഴിച്ചുപണിയില്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പുറത്ത്. ടില്ലേഴ്സണ് പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയെ തല്‍സ്ഥാനത്തു നിയമിക്കാനാണ് തീരുമാനമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. എക്സോണ്‍ മൊബില്‍ മേധാവിയായിരുന്ന ടില്ലേഴ്സണ് ഒരു വര്‍ഷത്തെ സേവനത്തിനൊടുവിലാണ് സ്ഥാനഭ്രഷ്ടനാവുന്നത്.
മൈക് പോംപിക്ക് പകരമായി സിഐഎ മേധാവിസ്ഥാനത്തേക്ക് നിലവിലെ സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ ജിന ഹാസ്പെല്‍ നിയമിതയാവും. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയാവും ഇവര്‍. തീരുമാനത്തെക്കുറിച്ച് ടില്ലേഴ്സണ് പ്രതികരിച്ചിട്ടില്ല.
നയതന്ത്ര രംഗത്ത് ട്രംപുമായുള്ള ഭിന്നതയാണ് ടില്ലേഴ്സന്റെ കസേര തെറിപ്പിച്ചതെന്നാണ് നിഗമനം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് പുതിയ മാറ്റമെന്നതും ശ്രദ്ധേയമാണ്.

Next Story
RELATED STORIES
നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMTവീണ്ടും ഓൺലൈൻ തട്ടിപ്പ്; വളപട്ടണം സ്വദേശിയുടെ 37,000 രൂപ ...
24 April 2024 11:40 AM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTപാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMT