യുഎസ് റോക്ക് ഗായകന്‍ സ്‌കോട്ട് വെയ്‌ലന്റ് അന്തരിച്ചു

വാഷിങ്ടണ്‍: പ്രമുഖ യുഎസ് റോക്ക് ഗായകനും സ്‌റ്റോണ്‍ ടെംപിള്‍ പൈലറ്റ്‌സ് ബാന്‍ഡിന്റെ മുന്‍ സംഘത്തലവനുമായ സ്‌കോട്ട് വെയ്‌ലന്റി(48)നെ ബസ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പുതിയ ബാന്‍ഡായ വേര്‍ എബൗട്ട്‌സിനൊപ്പം മിന്നസോട്ടയിലെ പര്യടനത്തിനിടെയാണ് അന്ത്യം. സംഗീതനിശ അവതരിപ്പിക്കാനിരുന്ന ബ്ലൂമിങ്ടണിലെ വേദിക്കു സമീപത്തെ മോട്ടലിനു പുറത്തെ ബസ്സില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു. കാലഫോര്‍ണിയയില്‍ ജനിച്ച വെയ്‌ലന്റ് സഹോദരങ്ങളായ റോബര്‍ട്ട്, ഡീന്‍ ഡിലിയോ എന്നിവരോടൊപ്പം ചേര്‍ന്നു 1980കളിലാണ് സ്‌റ്റോണ്‍ ടെംപിള്‍ പൈലറ്റ്‌സ് സ്ഥാപിച്ചത്. മയക്കുമരുന്നു ഉപഭോഗവുമായി ബന്ധപ്പെട്ട് നിരവധി തവണ വെയ്‌ലന്റ് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it