Flash News

യുഎസ് റിപബ്ലിക്കന്‍ വിപ്പിന് വെടിവയ്പില്‍ പരിക്ക്‌



ന്യൂയോര്‍ക്ക്: യുഎസ് റിപബ്ലിക്കന്‍ പാര്‍ട്ടിയംഗവും സര്‍ക്കാര്‍ വിപ്പുമായ സ്റ്റീവ് സ്‌കാലിസിന് അലക്‌സാന്‍ഡ്രിയക്കടുത്ത വെര്‍ജീനിയയില്‍ നടന്ന വെടിവയ്പില്‍ പരിക്കേറ്റതായി റിപോര്‍ട്ട്. സ്റ്റീവിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും നേരെയാണു വെടിവയ്പുണ്ടായത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ വക്താവായ സ്റ്റീവിന്റെ ഇടുപ്പിലാണ് വെടിയേറ്റത്. അക്രമി നൂറോളം തവണ വെടിയുതിര്‍ത്തെന്നും റിപോര്‍ട്ടുണ്ട്. റിപബ്ലിക്കന്‍ പ്രതിനിധികളും ഡെമോക്രാറ്റുകളും തമ്മിലുള്ള വാര്‍ഷിക ബേസ്‌ബോള്‍ മല്‍സരത്തിനായുള്ള പരിശീലനത്തിനിടെയാണു വെടിവയ്പുണ്ടായത്. പോലിസ് വെടിവയ്പില്‍ പരിക്കേറ്റ അക്രമി ഇല്ലിനോയിയിലെ ജെയിംസ് ടി ഹോഡ്ഗ് കിന്‍സണ്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.
Next Story

RELATED STORIES

Share it