യുഎസ് മൂന്നാം ലോക രാജ്യമായി മാറിയെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്ക നിലവില്‍ 'മൂന്നാം ലോക രാജ്യ'മായി മാറിയെന്ന് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ദുബയും ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യവികസനത്തിന്റെ കാര്യത്തില്‍ രാജ്യം ഏറെ പിന്നില്‍ പോയെന്നാണ് ട്രംപിന്റെ ആക്ഷേപം.
താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ഈ സ്ഥിതിക്ക് പരിഹാരമുണ്ടാവുമെന്നും രാജ്യത്തെ ഒന്നാംനിരയിലേക്ക് തിരിച്ചെത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
സാല്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ദുബയിലും ചൈനയിലും നിങ്ങളെ കാത്തിരിക്കുന്നത് മികച്ച റോഡുകളും റെയില്‍വേയുമാണ്. ബുള്ളറ്റ് ട്രെയിനുകളും നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയും. എന്നാല്‍, ന്യൂയോര്‍ക്കില്‍ ചെന്നാല്‍ കാണുന്നതെല്ലാം 100 വര്‍ഷം പഴക്കമുള്ളതായിരിക്കും. വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും കാര്യത്തിലേക്ക് വന്നാല്‍ എല്ലാം ആദ്യം മുതല്‍ സ്മാര്‍ട്ട് ആയി തുടങ്ങേണ്ടി വരും. കാരണം രാജ്യത്തിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്.
അമേരിക്കയെ വീണ്ടും മഹത്തായതാക്കണം. ഇപ്പോഴത് അങ്ങനെയല്ലെന്നും അതിനായുള്ള വിദ്യാഭ്യാസം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു. ട്രാന്‍സ് പസഫിക് സാമ്പത്തിക കരാറിനെയും ട്രംപ് വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it