യുഎസ് മുന്‍ പ്രഥമവനിത നാന്‍സി റീഗന്‍ അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ പത്‌നി നാന്‍സി റീഗന്‍ (94) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വസതിയിലാണ് അന്ത്യം. 1981 മുതല്‍ 1989 വരെ യുഎസിന്റെ പ്രഥമ വനിതയായിരുന്ന അവര്‍ ഹോളിവുഡ് നടിയും യുഎസിനെ ഏറ്റവും സ്വാധീനിച്ച വനിതകളിലൊരാളുമായിരുന്നു. 2004ല്‍ അല്‍ട്ട്‌സ് ഹെയ്‌മേഴ്‌സ് രോഗത്തെത്തുടര്‍ന്നാണ് റൊണാള്‍ഡ് റീഗന്‍ അന്തരിച്ചത്. നാന്‍സിയുടെ അന്ത്യത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും അനുശോചിച്ചു. ദ ഡോക്ടര്‍ ആന്റ് ഗേള്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലെത്തിയ നാന്‍സി പിന്നീട് രാഷ്ട്രീയത്തിലും ചുവടുവച്ചു.
Next Story

RELATED STORIES

Share it