യുഎസ് മിഷനറിമാര്‍ ജമൈക്കയില്‍ കൊല്ലപ്പെട്ടു

കിങ്‌സ്റ്റണ്‍: കരീബിയന്‍ രാജ്യമായ ജമൈക്കയിലെ വൈദ്യ ദൗത്യ സംഘത്തിലെ രണ്ട് യുഎസ് മിഷനറിമാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റകൃത്യങ്ങള്‍ക്കു പേരുകേട്ട ജമൈക്കയുടെ ഉള്‍നാടന്‍ പ്രദേശത്താണു സംഭവമെന്ന് പോലിസ് അറിയിച്ചു.
പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതപ്രചാരണ സംഘത്തിലെ റാന്റി ഹെന്‍സല്‍(48), ഹറോള്‍ഡ് നിക്കോളാസ് (53) എന്നിവരാണു മരിച്ചത്. കുറ്റിക്കാട്ടില്‍ രണ്ടിടങ്ങളില്‍ നിന്നായാണു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണകാരണം വ്യക്തമല്ല. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും അജ്ഞാതര്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മിഷനറിപ്രവര്‍ത്തനങ്ങളുമായി വര്‍ഷങ്ങളായി ജമൈക്കയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. ഇതില്‍ ഹെന്‍സലിനു ഭാര്യയും അഞ്ചു കുട്ടികളുമുണ്ട്.
Next Story

RELATED STORIES

Share it