യുഎസ് മാപ്പു പറഞ്ഞു; നാവികരെ ഇറാന്‍ മോചിപ്പിച്ചു

തെഹ്‌റാന്‍: സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 10 യുഎസ് നാവികരെ ഇറാന്‍ വിട്ടയച്ചു. ചൊവ്വാഴ്ചയാണ് അനുമതി കൂടാതെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ച യുഎസ് നാവിക കപ്പല്‍ ബോട്ട് പിടിച്ചെടുത്ത് നാവികരെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍, യുഎസ് ഇറാനോട് ക്ഷമാപണം നടത്തിയതിനു പിന്നാലെയാണ് നാവികരെ വിട്ടയക്കാന്‍ ഇറാന്‍ തയ്യാറായത്. പരിശീലനദൗത്യത്തിന്റെ ഭാഗമായാണ് ബോട്ടുകള്‍ പുറപ്പെട്ടതെന്നും മനപ്പൂര്‍വമുള്ള കടന്നുകയറ്റമായിരുന്നില്ലെന്നും യുഎസ് പ്രതികരിച്ചു. അതേസമയം, യുഎസ് മാപ്പു പറഞ്ഞതിനു ശേഷം ഇവരെ അന്താരാഷ്ട്ര സമുദ്രത്തില്‍ വിട്ടയച്ചതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു. വന്‍ ശക്തികളുമായി ഇറാന്‍ ആണവ ധാരണയില്‍ ഒപ്പുവച്ചതോടെ ഇറാന്‍ യുഎസ് ബന്ധത്തില്‍ പുരോഗതി ദൃശ്യമായിരുന്നുവെങ്കിലും അടുത്തിടെ ഇറാന്‍ മിസൈല്‍ പരീക്ഷണം നടത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാക്കിയിരുന്നു.
Next Story

RELATED STORIES

Share it