യുഎസ്: മയക്കുമരുന്ന് കുത്തിവച്ചുള്ള മരണത്തില്‍ റെക്കോഡ് വര്‍ധന

വാഷിങ്ടണ്‍: അമേരിക്കയില്‍ മയക്കുമരുന്ന് ഉയര്‍ന്ന അളവില്‍ കുത്തിവച്ചുള്ള മരണത്തില്‍ റെക്കോഡ് വര്‍ധനയെന്നു പഠനം. കഴിഞ്ഞ വര്‍ഷം മാത്രം 47,000ലധികം പേര്‍ ഇത്തരത്തില്‍ മരണപ്പെെട്ടന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പുറത്തുവിട്ട പഠന റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏഴു ശതമാനം വര്‍ധനയുണ്ടായെന്നാണ് കഴിഞ്ഞദിവസം പുറത്തുവിട്ട പഠന റിപോര്‍ട്ടില്‍ പറയുന്നത്. മയക്കുമരുന്ന് കുത്തിവച്ചു മരിച്ചവരില്‍ 61 ശതമാനംപേരും ഹെറോയിന്‍ ആണ് ഉപയോഗിച്ചത്. ഹെറോയിന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ നിരവധിപേര്‍ വേദനസംഹാരികള്‍ അമിത അളവില്‍ ഉപയോഗിച്ച് മരണം വരിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. മയക്കുമരുന്ന് കുത്തിവച്ചുള്ള മരണത്തില്‍ അമേരിക്കയിലെ 14 സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എല്ലാ പ്രായക്കാരും പുരുഷന്‍മാരും സ്ത്രീകളും മയക്കുമരുന്ന് കുത്തിവച്ച് ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ വിര്‍ജീനിയയിലാണ് കൂടുതല്‍ മരണങ്ങളും നടന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്നിന്റെ അമിത ഉപയോഗം തടയുന്നതില്‍ രാജ്യത്തെ ആരോഗ്യവിദഗ്ധരും സുരക്ഷാ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it