യുഎസ്-പാക് ഉന്നതതല ചര്‍ച്ച ഇന്ന് വാഷിങ്ടണില്‍

വാഷിങ്ടണ്‍: ഇന്ത്യയുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ പാക്-യുഎസ് മന്ത്രിതല ചര്‍ച്ച ഇന്നു വാഷിങ്ടണില്‍ നടക്കും. സുരക്ഷ, ഭീകരതയെ ചെറുക്കല്‍, സാമ്പത്തികം എന്നീ മേഖലകളില്‍ ഊന്നിയാവും ചര്‍ച്ച.
പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി എന്നിവരുടെ നേതൃത്വത്തിലാവും ആറാംവട്ട ചര്‍ച്ചയെന്ന് പാക് റേഡിയോ റിപോര്‍ട്ട് ചെയ്തു. ആണവ നിര്‍വ്യാപനം, പ്രതിരോധം, വിപണി, ഊര്‍ജം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖലകളിലെ സഹകരണം എന്നിവയും ചര്‍ച്ചയുടെ വിഷയങ്ങളാവും. നവാസ് ശരീഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന മൂന്നാമത്തെ വാര്‍ഷിക ചര്‍ച്ചയാണിത്.
കഴിഞ്ഞ ഡിസംബറില്‍ ശരീഫിന്റെ യുഎസ് സന്ദര്‍ശനത്തോടെയാണ് ചര്‍ച്ചയില്‍ പുരോഗതിയുണ്ടായത്.
2010ല്‍ തുടങ്ങിയ ചര്‍ച്ച 2011ലെ ആക്രമണത്തെത്തുടര്‍ന്ന് വഴിമുട്ടിയിരുന്നു. സര്‍താജ് അസീസും കെറിയും 2014ല്‍ വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയോടെയാണ് ചര്‍ച്ച പുനരാരംഭിച്ചത്. എഫ് -16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്നു യുഎസ് പ്രഖ്യാപിച്ചത് ചര്‍ച്ചയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
Next Story

RELATED STORIES

Share it