World

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കാന്‍ നീക്കം

വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മാക് മാസ്റ്ററെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപോര്‍ട്ട്. എന്നാല്‍, മാറ്റം ഉടന്‍ ഉണ്ടാവില്ലെന്നാണ് സൂചന. മാക് മാസ്റ്റര്‍ക്ക് പകരം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അഞ്ചാളുടെ പേരുകള്‍ പരിഗണിക്കുന്നതായാണ് വിവരം.
ഇതില്‍ യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ ജോണ്‍ ബോള്‍ട്ടണ്‍, കെയ്ത് കെല്ലോഗ് എന്നിവരുടെ പേരുകളുമുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. മാക് മാസ്റ്റര്‍ കര്‍ക്കശക്കാരനും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പലപ്പോഴും അസംബന്ധവുമാണെന്നാണ് ട്രംപിന്റെ പരാതി. മാക് മാസ്റ്ററോട് ട്രംപിന് വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും സ്ഥാനമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും ട്രംപ് വൈറ്റ് ഹൗസ്  ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയോട് അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.
ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം രണ്ടാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് മാക് മാസ്റ്റര്‍. മൈക്കല്‍ ഫഌന്‍ ആയിരുന്നു ആദ്യത്തെ സുരക്ഷാ ഉപദേഷ്ടാവ്. കഴിഞ്ഞ വര്‍ഷമാണ് മൈക്കല്‍ ഫഌന്നിനെ പുറത്താക്കിയത്.
Next Story

RELATED STORIES

Share it