യുഎസ്: തോക്ക് നിയന്ത്രണങ്ങളെ എതിര്‍ത്ത് ട്രംപ്

വാഷിങ്ടണ്‍: യുഎസില്‍ തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളെ പിന്തുണയ്ക്കുമെന്ന ഡെമോക്രാറ്റിക് നേതാവ് ഹിലാരി ക്ലിന്റന്റെ പ്രസ്താവന ഹൃദയശൂന്യമെന്ന് ഡൊണാള്‍ഡ് ട്രംപ്. സ്വയം പ്രതിരോധത്തിനായി തോക്കുകള്‍ കൈവശം വയ്ക്കാനുള്ള അവകാശത്തിനാണ് ഹിലാരി തടസ്സം നില്‍ക്കുന്നതെന്നും റിപബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായ ട്രംപ് പറഞ്ഞു.
കെന്റകിയിലെ ലൂയിസ്‌വില്ലെയില്‍ നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. രാജ്യത്തെ തോക്കുരഹിത മേഖലകള്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട ട്രംപിനെ പിന്തുണയ്ക്കുന്നതായി എന്‍ആര്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it