യുഎസ് തിരഞ്ഞെടുപ്പ് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം: ബെന്‍ കാഴ്‌സണ്‍ പിന്മാറി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായുള്ള മല്‍സരത്തില്‍ നിന്നു ബെന്‍ കാഴ്‌സണ്‍ പിന്മാറി.
ന്യൂറോ സര്‍ജനായ കാഴ്‌സണ്‍ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നെങ്കിലും രാഷ്ട്രീയത്തിലെ പരിചയക്കുറവും ട്രംപിന്റെ കുതിച്ചുകയറ്റവുമാണ് തിരിച്ചടിയായത്. വിദേശകാര്യരംഗത്തെ മോശം പ്രകടനവും തിരിച്ചടിക്ക് ആക്കം കൂട്ടി. പിന്മാറ്റത്തിനുശേഷം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ബാക്കി വരുന്ന നാലു സ്ഥാനാര്‍ഥികളില്‍ ആരെയാണ് കാഴ്‌സണ്‍ പിന്തുണയ്ക്കുക എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഒരാഴ്ച മുമ്പ് സൂപ്പര്‍ ട്യൂസ്‌ഡേയിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം പിന്മാറ്റത്തെക്കുറിച്ച് കാഴ്‌സണ്‍ സൂചന നല്‍കിയിരുന്നു. അതേസമയം, കന്‍സാസ്, കെന്റ്റുക്കി, ലൂസിയാന, മെയ്ന്‍ എന്നിവിടങ്ങളില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നു. ഡൊണാള്‍ഡ് ട്രംപ്, മാര്‍ക്കോ റൂബിയോ, ടെഡ് ക്രൂസ്, ജോണ്‍ കാസിച്ച് എന്നിവരാണ് റിപബ്ലിക്കന്‍ പോരാട്ടത്തില്‍ നിലവിലുള്ളത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലാരി ക്ലിന്റനും ബെര്‍നി സാന്‍ഡേഴ്‌സുമാണ് മല്‍സരിക്കുന്നത്. നവംബറിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it