യുഎസ് തിരഞ്ഞെടുപ്പ്: ട്രംപിനെതിരേ ക്രൂസ്-കാസിച്ച് സഖ്യം

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ടെഡ് ക്രൂസ്- ജോണ്‍ കാസിച്ച് സഖ്യം. നിലവില്‍ പാര്‍ട്ടിയില്‍ മുമ്പിലുള്ള ട്രംപിനെ നേരിടാന്‍ ന്യൂ മെക്‌സിക്കോയിലും ഒറിഗണിലും ക്രൂസ് പ്രചാരണം നടത്തില്ല. സംസ്ഥാനങ്ങൡ കാസിച്ചിനെ വിജയിക്കാന്‍ സഹായിക്കുന്നതിനായാണിത്. അതേസമയം, ഇന്ത്യാനയില്‍ കാസിച്ച് പ്രചാരണം നടത്താതെ ക്രൂസിന് ഒഴിഞ്ഞുനല്‍കും. എന്നാല്‍, ട്രംപ്-ക്രൂസ് സഖ്യം തന്റെ എതിരാളികള്‍ അസ്തമിക്കാന്‍ പോവുന്നതിന്റെ തെളിവാണെന്ന് ട്രംപ് പറഞ്ഞു.
നിലവില്‍ ട്രംപിന് വ്യക്തമായ ലീഡുണ്ടെങ്കിലും 1237 ഡെലിഗേറ്റുകള്‍ നേടിയാലേ പൂര്‍ണവിജയം സാധ്യമാവൂ. 1237 ഡെലിഗേറ്റുകള്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ ട്രംപിന് കണ്ടസ്റ്റഡ് കോണ്‍വെന്‍ഷന്‍ നേടേണ്ടതായി വരും. ട്രംപിന് 845 ഡെലിഗേറ്റുകളാണ് ഇതുവരെ നേടാനായത്. ക്രൂസിന് 559ഉം കാസിച്ചിന് 148ഉം ഡെലിഗേറ്റുകളാണുള്ളത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ അത് പാര്‍ട്ടിയുടെ തകര്‍ച്ചയായിരിക്കുമെന്ന് ക്രൂസിന്റെ കാംപയിന്‍ മാനേജര്‍ ജെഫ് റോയ് പറഞ്ഞു.
Next Story

RELATED STORIES

Share it