World

യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍. മുന്നറിയിപ്പ് നല്‍കിയത് ആസ്‌ത്രേലിയ

വാഷിങ്ടണ്‍: 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തെ സാധൂകരിക്കുന്ന മുന്നറിയിപ്പ് നല്‍കിയത് ആസ്‌ത്രേലിയയെന്ന് റിപോര്‍ട്ട്. യുഎസ് പ്രസിഡന്റിന്റെ ഉപദേശകന്‍ ജോര്‍ജ് പാപഡോ പൗലോസ് ആസ്‌ത്രേലിയയുടെ ബ്രിട്ടന്‍ സ്ഥാനപതിയോട് ഈ വിഷയം സംസാരിച്ചിരുന്നതായും പറയുന്നു. മോസ്‌കോ ഹിലരി ക്ലിന്റനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇക്കാര്യം ആസ്‌ത്രേലിയ എഫ്ബിഐയെ അറിയിക്കുകയായിരുന്നു.
ആസ്‌ത്രേലിയയിലെയും യുഎസിലെയും നാല് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ ആസ്‌ത്രേലിയയുടെ പങ്ക് അറിയാമെന്നും പറയുന്നു. ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാപഡോ പൗലോസ് എഫ്ബിഐയോട് കുറ്റസമ്മതം നടത്തിയതായുംവാര്‍ത്തയുണ്ട്.
അന്വേഷണം എഫ്ബിഐ സ്‌പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ക്ക് കൈമാറിയിരിക്കുകയാണ്. എന്നാല്‍, താഴ്ന്ന തട്ടിലുള്ള ഉദ്യോഗസ്ഥനായ പാപഡോ പൗലോസിന് ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണത്തില്‍ ഇടപെടാനാവില്ലെന്നു വൈറ്റ് ഹൗസ് പറയുന്നു. അതേസമയം, പ്രചാരണവുമായി ബന്ധപ്പെട്ടു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അറ്റോര്‍ണി ജനറലും ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗങ്ങളിലെല്ലാം പാപഡോ പൗലോസും പങ്കെടുത്തിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it