Flash News

യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ : രേഖകള്‍ പുറത്ത്‌

യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ : രേഖകള്‍ പുറത്ത്‌
X


മോസ്‌കോ: കഴിഞ്ഞവര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ നേതൃത്വത്തിലുള്ള ഏജന്‍സി ഇടപെടല്‍ നടത്തിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. തിരഞ്ഞെടുപ്പ് ഫലം വ്യവസായിയും റിപബ്ലിക്കന്‍ സ്ഥാനര്‍ഥിയുമായ ട്രംപിന് അനുകൂലമാക്കാനും വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംവിധാനത്തിലെ വിശ്വാസം ഇല്ലാതാക്കാനും വേണ്ടിയുള്ള ഇടപെടല്‍ റഷ്യന്‍ ഏജന്‍സി നടത്തിയെ—ന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നതെന്ന് യുഎസിലെ രണ്ട് മുന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്്് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മോസ്‌കോ ആസ്ഥാനമായ റഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനത്തില്‍ നിന്നുള്ള രേഖകളാണ് പുറത്തുവന്നത്. ഒരു റഷ്യന്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഈ ഗവേഷണ സ്ഥാപനമാണ് യുഎസ് തിരഞ്ഞെടുപ്പില്‍ ഇടപടുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. റഷ്യയോട് മൃദുസമീപനം സ്വീകരിക്കുന്ന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി യുഎസ് വോട്ടര്‍മാര്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങളെയും റഷ്യന്‍ അനുകൂല ആഗോള മാധ്യമങ്ങളെയും ഉപയോഗിച്ച്്് പ്രചാരണം നടത്തണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഈ നിര്‍ദേശങ്ങളടങ്ങിയ രേഖ തയ്യാറാക്കിയത്. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച മറ്റൊരു രേഖയില്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ വിജയിക്കാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയതായും അതിനാല്‍ ട്രംപ് അനുകൂല പ്രചാരണങ്ങള്‍ക്കു പകരം പുതിയ തന്ത്രങ്ങള്‍ കണ്ടെത്തണമെന്നും പറയുന്നു. ഹിലരി ക്ലിന്റനെ അപകീര്‍ത്തിപ്പെടുത്താനും യുഎസിലെ തിരഞ്ഞടുപ്പു സംവിധാനത്തില്‍ വോട്ടര്‍മാര്‍ക്കുള്ള വിശ്വാസം തകര്‍ക്കാനും ലക്ഷ്യംവച്ച്് പ്രചാരണങ്ങള്‍ നടത്തണമെന്നും ഈ രേഖയില്‍ നിര്‍ദേശിക്കുന്നു. തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നതായി യുഎസ് അന്വേഷണ ഏജന്‍സികള്‍ നേരത്തേ വിവരം നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതുതായി പുറത്തുവന്ന തെളിവുകള്‍.
Next Story

RELATED STORIES

Share it