യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്താനില്‍ നാലു മരണം

ഇസ്്‌ലാമാബാദ്: അഫ്ഗാനിസ്താനോട് ചേര്‍ന്നുള്ള പാകിസ്താന്‍ അതിര്‍ത്തിയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചതായി റിപോര്‍ട്ട്. ഹഖാനി ശൃംഖല സജീവമായ പ്രദേശത്താണ് യുഎസ് ആക്രമണം നടന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ഇത് നാലാംതവണയാണ് പാകിസ്താനില്‍ യുഎസ് ആക്രമണം നടത്തുന്നത്.പാകിസ്താന്‍ സായുധ സംഘങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്നും അവര്‍ക്കെതിരേ നടപടി സ്വീകരക്കണമെന്നും യുഎസ് ആവശ്യപ്പെടുന്നതിനിടെയാണ് ഡോണ്‍ ആക്രമണം
Next Story

RELATED STORIES

Share it