World

യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമാവുന്നു; അധിക നികുതി പ്രാലബല്യത്തില്‍

വാഷിങ്ടണ്‍: യുഎസ്-ചൈന വ്യാപാരയുദ്ധം രൂ—ക്ഷമാവുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 20000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കു മേല്‍ അധികനികുതി യുഎസില്‍ തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു.
ഭക്ഷ്യ ഉല്‍പന്നങ്ങള്‍, കൈയുറകള്‍, രാസ ഉല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, വ്യവസായ ഉപകരണങ്ങള്‍ എന്നിവയുടെ മേലാണ് അധിക നികുതി ചുമത്തിത്തുടങ്ങിയത്.
സപ്തംബര്‍ 17നാണ് ഇതു സംബന്ധിച്ച ഉത്തരവ് ട്രംപ് പുറത്തിറക്കിയത്്. 10 ശതമാനം അധികനികുതിയാണ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ ഈടാക്കുക. അതേസമയം യുഎസിന്റെ അധിക നികുതി നീക്കത്തിനെതിരേ ലോകവ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന വ്യക്തമാക്കി.

Next Story

RELATED STORIES

Share it