യുഎസ് ചെകുത്താന്‍, ബ്രിട്ടന്‍ തിന്‍മ: ഖാംനഈ

തെഹ്‌റാന്‍: മുഖ്യ ശത്രുക്കളായ യുഎസും ബ്രിട്ടനുമായി പ്രാദേശിക വിഷയങ്ങളില്‍ സഹകരിക്കാന്‍ ലക്ഷ്യമില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇറാനും ആറു സമ്പന്ന രാഷ്ട്രങ്ങളും തമ്മിലെ ആണവ കരാറില്‍ യുഎസ് ആത്മാര്‍ഥത കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1979ല്‍ ഇസ്‌ലാമിക വിപ്ലവകാലം മുതല്‍ യുഎസ് ഇറാനോടു വച്ചുപുലര്‍ത്തുന്ന ശത്രുതാ മനോഭാവം തുടരുകയാണ്. ചെകുത്താനായ യുഎസിനെയും തിന്‍മയായ ബ്രിട്ടനെയും വിശ്വസിച്ചതു തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ ഔദ്യോഗിക ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് ഖാംനഈ ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഐഎസിനെതിരായ നീക്കങ്ങളില്‍ യുഎസുമായി സഹകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it