Flash News

യുഎസ് കോള്‍സെന്റര്‍ അഴിമതി : 4 ഇന്ത്യക്കാരും ഒരു പാകിസ്താനിയും കുറ്റക്കാര്‍



വാഷിങ്ടണ്‍: യുഎസ് കോള്‍സെന്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നാല് ഇന്ത്യക്കാരും ഒരു പാകിസ്താനിയും കുറ്റക്കാരാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്. ഇന്ത്യക്കാരായ രാജുഭായ് പട്ടേല്‍ (32), വിരാജ് പട്ടേല്‍ (33) ദിലീപ് കുമാര്‍ പട്ടേല്‍ (53) പാകിസ്താനിയായ ഫഹദ് അലി (25) എന്നിവരാണ് പ്രതികള്‍. ഇന്ത്യക്കാരനായ ഹര്‍ദിക് പട്ടേല്‍ (31) കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകാരമില്ലാത്ത കോള്‍സെന്ററുകളിലെ തൊഴിലാളികള്‍ ആദായനികുതി വകുപ്പില്‍ നിന്നാണെന്ന വ്യാജേന അമേരിക്കക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതായുള്ള റിപോര്‍ട്ടുകളെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.സാമ്പത്തിക തട്ടിപ്പാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ശിക്ഷ പിന്നീട് വിധിക്കുമെന്ന് യുഎസ് കോടതി അറിയിച്ചു. ഇന്ത്യയില്‍ അനധികൃത കോള്‍സെന്ററുകള്‍ നടത്തിയിരുന്ന ഹര്‍ദിക് പട്ടേല്‍ പിന്നീട് യുഎസിലെത്തി ഇതു തുടരുകയായിരുന്നു. ഇയാള്‍ ഇന്ത്യയില്‍ വച്ചുതന്നെ അമേരിക്കക്കാരുമായി വിവിധ മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it