World

യുഎസ് എമിഗ്രേഷന്‍: ഐടി കമ്പനികള്‍ നിയമനടപടിക്ക്‌

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസ കാലാവധി വെട്ടിക്കുറച്ച എമിഗ്രേഷന്‍ ഏജന്‍സി നടപടിക്കെതിരേ യുഎസിലേ ഐടി കമ്പനികള്‍ നിയമനടപടിക്കൊരുങ്ങുന്നു. ഇന്ത്യക്കാരുടെയും യുഎസ് പൗരന്മാരുടെയും ഉടമസ്ഥതയിലുള്ള 1000ലധികം ചെറുകിട ഐടി കമ്പനികളാണ് എച്ച് വണ്‍ ബി വിസയുടെ കാലാവധി മൂന്നു വര്‍ഷമാക്കിയതിനെതിരേ രംഗത്തെത്തിയത്. കുടിയേറ്റ വിസയല്ലാത്ത എച്ച് വണ്‍ ബി വിസ പ്രകാരം യുഎസ് കമ്പനികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നു സാങ്കേതിക വിദഗ്ധരെ നിയമിക്കാന്‍ സാധിക്കും. ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും പതിനായിരക്കണക്കിന് വിദഗ്ധരെയാണ് യുഎസിലെ ഐടി കമ്പനികള്‍ ആശ്രയിക്കുന്നതെന്നും ഐടികള്‍ 43 പേജുള്ള പരാതിയില്‍ പറയുന്നു. പരാതികളില്‍ വിസ കാലാവധി തീരാന്‍ മാസവും ദിവസവും മാത്രമാണ് ശേഷിക്കുന്നത്. നിലവിലെ നടപടിക്രമങ്ങളെ ദുര്‍വ്യാഖ്യാനിക്കാനോ കാലാവധി സമയം വെട്ടിച്ചുരുക്കാനോ ഏജന്‍സിക്ക് അധികാരമില്ലെന്നും പരാതിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it