Flash News

യുഎസ് ഉദ്യോഗസ്ഥര്‍ പാകിസ്താനിലേക്ക്‌



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനിക ഉപദേഷ്ടാക്കളെയും പാകിസ്താനിലേക്കയക്കും. സായുധ സംഘടനകള്‍ക്ക് പാകിസ്താന്‍ സുരക്ഷിത അഭയമൊരുക്കുന്നതായി യുഎസ് പ്രസിഡന്റ് ആരോപിച്ചിരുന്നു. ട്രംപിന്റെ നിര്‍ദേശപ്രകാരം ഈവിഷയത്തില്‍ യുഎസ് ഉദ്യോഗസ്ഥര്‍ പാകിസ്താനെ പ്രതിഷേധമറിയിക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈ മാസം അവസാനത്തോടെ പാകിസ്താന്‍ സന്ദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പാകിസ്താന്‍ സന്ദര്‍ശിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎസ് പാകിസ്താന്‍ ബന്ധം ഗുരുതരമായ ു്രശ്‌നത്തിലേക്കുപോവുന്നതായാണ് നയതന്ത്ര വിദഗ്ദരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it