Flash News

യുഎസ്-അറബ് ഇസ്‌ലാമിക ഉച്ചകോടി : പാകിസ്താന് അവഗണന



ഇസ്‌ലാമാബാദ്: സൗദിയിലെ യുഎസ് അറബ് ഇസ്‌ലാമിക ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് പാകിസ്താനെ അവഗണിച്ചതായി റിപോര്‍ട്ട്. ഉച്ചകോടിയിലെ ഭീകരവിരുദ്ധ യോഗത്തില്‍ സംസാരിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ശെരീഫിനെ ട്രംപ് ക്ഷണിച്ചില്ലെന്ന് പാക് മാധ്യമങ്ങള്‍. ഉച്ചകോടിയിലെ പ്രസംഗത്തില്‍ പാകിസ്താനെക്കുറിച്ച് ട്രംപ് പരാമര്‍ശിച്ചില്ലെന്നു സംഭവത്തില്‍ യുഎസുമായി പാക് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടതായും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ നേഷന്‍ പത്രം റിപോര്‍ട്ട് ചെയ്തു. ആഗോള ഭീകരവാദത്തിനെതിരേ പാകിസ്താന്‍ നടത്തുന്ന ശ്രമങ്ങളെ ട്രംപ് പ്രസംഗത്തില്‍ അവഗണിച്ചതായും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it