Flash News

യുഎസില്‍ വെടിവയ്പ് : 58 മരണം



ലാസ് വേഗാസ്: യുഎസിലെ ലാസ് വേഗാസില്‍ മാന്‍ഡാലേ ബേ റിസോര്‍ട്ടിലെ ചൂതാട്ടകേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ 58 പേര്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ പോലിസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍, എത്രപേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നും മരണനിരക്ക് ഉയരാനാണ് സാധ്യതയെന്നും പോലിസ് അറിയിച്ചു. ആക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പാണ്  ചൂതാട്ടകേന്ദ്രത്തില്‍ നടന്നത്. അക്രമി ജനക്കൂട്ടത്തിനു നേരെ നിരവധി റൗണ്ട് വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.റിസോര്‍ട്ടില്‍ നടക്കുന്ന സംഗീതോല്‍സവത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.പരിപാടി ആസ്വദിക്കാന്‍ ധാരാളം ആളുകളാണ് എത്തിയിരുന്നത്. ഇതാണ് മരണനിരക്കു വര്‍ധിക്കാന്‍ കാരണം. റിസോര്‍ട്ടിന്റെ 32ാം നിലയില്‍ നിന്ന് പ്രദേശവാസിയായ സ്റ്റീഫന്‍ പഡോക് എന്നയാളാണ് യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച്  വെടിവയ്പിന് നേതൃത്വം നല്‍കിയതെന്ന് പോലിസ് അറിയിച്ചു. ഇയാളെ പിന്നീട് വെടിയേറ്റുമരിച്ചനിലയില്‍ കണ്ടെത്തി. അക്രമിയുടെ കൂടെയുണ്ടായിരുന്ന മരിലോ ഡാന്‍ലി എന്ന യുവതിക്കായി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തു നിന്നു നിരവധി തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്‌വെന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പോലിസ് സ്ഥിരീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it